കോവിഡ് 19 കൊച്ചിയെ കരുതലോടെ കയ്പിടിച്ച് ഐ.ജി വിജയ് സാഖറെയും സംഘവും കേരളത്തിന് മാതൃകയായ്
അജിതാ ജയ്ഷോർ
സ്‌പെഷൽ കറസ്‌പോണ്ടന്റ്, കവർ സ്റ്റോറി
Mob:9495775311
കൊറോണ വൈറസ് രാജ്യാന്തര അതിർത്തി കടന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കടക്കമെന്നുറപ്പായപ്പോൾ തന്നെ അറബിക്കടലിന്റെ റാണിയെ കരുതലോടെ കയ്യിലൊതുക്കി സംരക്ഷിക്കാൻ കൊച്ചിയുടെ സേനാനായകനായ വിജയ് സാഖറെ ഐ.പി.എസും സംഘവും നടത്തിയ പ്രവർത്തനങ്ങൾ വിജയം കണ്ടതിന്റെ തെളിവാണ് ഏറ്റവും ആദ്യം ഗ്രീൻ സോണായി പ്രഖ്യാപിക്കപ്പെട്ട സ്ഥലമായ കൊച്ചി.
കൊറൊണ വൈറസുമായി മുഖാമുഖം യുദ്ധം ചെയ്യുന്ന ഡോക്ടർമാരും നഴ്‌സുമാരും, ശുചീകരണ പ്രവർത്തകരും ആംബുലൻസ് ഡ്രൈവർമാരും തങ്ങളുടെ കർമ്മമേഖലകളിൽ കഠിനാദ്ധ്വാനം നടത്തി കൊണ്ടിരിക്കുമ്പോൾ അവർക്ക് കരുതൽ നൽകാനും, അപ്രതീക്ഷിതമായി കടന്നു വരാൻ സാധ്യതയുള്ള മുഖമില്ലാത്ത ശത്രുവായ വൈറസുകളെ പ്രതിരോധിക്കാനും വ്യാപനം തടയാന്നും പോലിസ് സേന നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കു വഹിക്കുന്നവരിൽ മുലയൂട്ടുന്ന അമ്മമാരും ഗർഭിണികളായ വനിതാ ഉദ്യോഗസ്ഥരും ഉണ്ടെന്നുള്ളത് ഈ ദൗത്യസംഘത്തിന് ഒരു വെല്ലുവിളി തന്നെയായിരുന്നു.
പ്രാഥമിക ഘട്ടത്തിൽ നിരത്തുകളിൽ വാഹനങ്ങളെയും യാത്രികരെയും തടയുന്നത് രോഗപ്രതിരോധവും വ്യാപനവും തടയുക. എന്നതാണെന്നും അല്ലാതെ ജനങ്ങളെ തടയുക എന്നതായിരുന്നു എന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തുക എന്നതായിരുന്നു. അതിന് ശേഷം ജനങ്ങൾ കണ്ടത് പോലീസിന്റെ മറ്റൊന്നു മുഖമായിരുന്നു. നിരത്തകളിലും ഒറ്റപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളിലും ഉള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണവും വെള്ളവും, മരുന്നും കൃത്യമായ ഇടവേളകളിൽ എത്തിക്കുക ലോക് ഡൗൺ കാലത്ത് വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധരായ മാതാപിതാക്കൾക്ക് മരുന്നും ഭക്ഷണ കിറ്റുകളും നൽകുന്നതോടൊപ്പം അവർക് മാനസികമായി സന്തോഷിപ്പികാനും അവർക്ക് താങ്ങും തണലും നൽകാൻ പോലീസ് എപ്പോഴും ഉണ്ടെന്നും കരുതൽ പരിചരണം ഇവ ഉറപ്പാക്കലും നടപ്പിൽ വരുത്തുകയും ചെയ്യുക എന്ന വളരെ സങ്കീർണവും ഉത്തരവാദപ്പെട്ട ജോലികളും നിർവഹിക്കുക ഇതെല്ലാം ചെയ്യുമ്പോഴും സ്വന്തം കുടുംബത്തിന്റെ കാര്യങ്ങൾ എങ്ങനെയാണെന്ന് പോലും ഇവർക്ക് ചിന്തിക്കാൻ പോലും സമയമില്ലായിരുന്നു.
അതായത് പരിശീലന കാലത്ത് പഠിക്കാത്ത പല കാര്യങ്ങളും ഈ യുദ്ധമുഖത്ത് സ്വയം പരിശീലിച്ച് യുദ്ധം വിജയിപ്പിച്ച ഓരോ യോദ്ധാക്കളുമായി നമ്മുടെ പോലീസുകാർ. വിജയ് സാഖറെയുടെ കീഴിൽ കർമ്മനിരതരായ ഒരു ശക്തമായ സേനാ ടീം തന്നെയുണ്ടായിരുന്നു. ഡി.ഐ.ജി ഫിലിപ്പ് ഐ.പി.എസ്, പൂങ്കഴലി ഐ.പി.എസ്, ഡിസിപ്പി അഡ്മിനിസ്ട്രഷൻ പി.എൻ രമേഷ് കുമാർ. കുടാതെ മുമ്പു് മൂന്ന് എ.സി.പിമാർ ഉണ്ടായിരുന്ന സ്ഥാനത്ത് കൊറോണ ക്കെതിരായ പടനീക്കത്തിനായ് ആറ് പേരെ നിയമിച്ചു. സുരേഷ്, ലാൽജി, ജിജിമോൻ, ഫ്രാൻസിസ് ഷെൽബി, വിജയൻ എന്നീ കഴിവുറ്റ ഉദ്യോഗസ്ഥർ തന്നെ ഓരോ കാര്യങ്ങളിലും നേരിട്ടു തന്നെ ഇരുപത്തിനാലു മണിക്കുറും ജാഗരൂകരായി പടക്കളത്തിലുണ്ട്,
കാര്യങ്ങളുടെ ഗൗരവം ഉൾകൊണ്ട് തന്നെയാണ് ക്രൈംബ്രാഞ്ച്, വിജിലൻസ് എന്നീ വിഭാഗങ്ങളും, ഈ ദൗത്യത്തിൽ നേരിട്ടു പങ്കാളികളായതും, ഓരോ മേഖലയിലെയും കാര്യങ്ങൾ കൃത്യമായി ഒരു സെക്കന്റ് പോലും പാഴാക്കാതെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി യുദ്ധതന്ത്രങ്ങളിൽ ഉചിതമായ തീരുമാനങൾ എടുക്കാൻ, എസ്.ബി, എസ്.എസ്.ബി വിഭാഗം നടത്തിയ പ്രവർത്തനങ്ങൾ മികച്ച അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു.
പോലിസിലെ ഡ്രൈവർമാർ മുതൽ ഐ.ജി വിജയ് സാഖറെ വരെ വളരെ കർമ്മനിരതരായി പ്രവർത്തിചത് കൊണ്ടാണ് കൊച്ചിയെ ഒരു ഗ്രീൻ സോണിൽ എത്തിക്കാൻ കഴിഞ്ഞതും. കൊച്ചിക്കും കൊച്ചിയിലെ ജനങ്ങൾക്കുമറിയാം ഞങ്ങൾ ഞങ്ങളുടെ പോലീസുകാരുടെ കയ്യിൽ സുരക്ഷിതരായിരിക്കുമെന്നും ഞങ്ങൾക്കെന്നും കരുതലായി അവർ ഉണ്ടെന്നും എന്റെ പോലിസിന് എന്റെ സല്യുട്ട് എന്ന് ഓരോ കൊച്ചിക്കാരനും ജയ്ഹിന്ദ്.
Comments (0)